Quantcast

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി: മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ചു ചെയ്യും

ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളിയും ഡിസിപിയുമായ ശ്വേത കെ. സുഗതനാണ്

MediaOne Logo

Web Desk

  • Published:

    25 Jan 2024 1:49 AM GMT

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി: മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ചു ചെയ്യും
X

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി. മുൻ വർഷത്തെ റിപ്ലബിക് ദിന പരേഡുകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളാണ് ഈ വർഷത്തെ പരേഡിനുള്ളത്. പരേഡില്‍ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ചു ചെയ്യും.

റിപ്പബ്ലിക് ദിനത്തിൽ പരേഡിലും ബാൻഡിലും മാർച്ച് പാസ്റ്റിലും ടാബ്ലോയിഡുകളിലുമുൾപ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരക്കുക വനിതകൾമാത്രം. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ 100 വനിതാ സാംസ്കാരിക കലാകാരികളും റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നുണ്ട്.

ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളിയും ഡിസിപിയുമായ ശ്വേത കെ. സുഗതനാണ്.പരേഡില്‍ ഡല്‍ഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിത കൂടിയാണ് ശ്വേത. അഞ്ചുപതിറ്റാണ്ടുമുമ്പ്‌ അന്നത്തെ 'രാജ്പഥി'ല്‍ കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇക്കുറി 'കര്‍ത്തവ്യപഥി'ല്‍ തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയായ ശ്വേതയ്ക്ക് വഴിമാറുന്നത്.

പരിശീലനത്തിലെ മികവ് റിപ്പബ്ലിക് ദിനത്തിലും പുലർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്വേത പറഞ്ഞു. മറ്റുപല സേനകളെയുംപോലെ ഡല്‍ഹി പോലീസിസും പൂര്‍ണമായി വനിതകളെയാണ് പരേഡിനിറക്കുന്നത്. ഡൽഹി പോലീസിലെ വനിത സംഘരൂപീകരണം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു അവർ കൂട്ടിച്ചേർത്തു. ശ്വേതയുടെ അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളും കര്‍ത്തവ്യപഥിലെത്തുന്നുണ്ട്. നോര്‍ത്ത് ഡല്‍ഹി അഡീഷണല്‍ ഡി.സി.പി.യായ ശ്വേതയുടെ നേതൃത്വത്തില്‍ ഒരുമാസമായി കൊടുംതണുപ്പില്‍ കഠിനപരിശീലനത്തിലാണ് 144 അംഗ വനിതാപോലീസ്.

സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീപ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർത്തവ്യപഥിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിയന്ത്രണം പൂർണമായും വനിതകൾ ഏറ്റെടുക്കുന്നത്.

TAGS :

Next Story