16കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സാഹില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; ബുലന്ദ്ഷഹറിലേക്ക് ബസ് കയറി
സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്
സാഹില്‍
ഡല്‍ഹി:ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ പിടികൂടാനും സാധിച്ചു.സാഹിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സാക്ഷി ദീക്ഷിതിനെ ഒന്നിലധികം തവണ കുത്തുന്നതും കൊലയാളി ഒരു പാറക്കല്ലുകൊണ്ട് ദയനീയമായി ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. തന്‍റെ മകൾ സാഹിലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. "എന്‍റെ മകളെ പലതവണ കുത്തിയിട്ടുണ്ട്, അവളുടെ തലയും കഷ്ണങ്ങളാക്കി. പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," പിതാവ് ആവശ്യപ്പെട്ടു.
സാക്ഷി സാഹിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതക കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സാക്ഷിയുടെ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളാണ് പൊലീസിന് മൊഴി നൽകിയത്. കൊല്ലപ്പെട്ട സാക്ഷിയും സാഹിലും തമ്മിൽ നാല് വർഷത്തെ പരിചയമാണ് ഉണ്ടായിരുന്നത്. സാഹിലിൻ്റെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെ ആണ് സാക്ഷി സാഹിലിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചത് എന്നും സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകി. അതേസമയം സാഹിലിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം. കൃത്യം നടത്തിയ ശേഷം ഉത്തർപ്രദേശിലേക്ക് കടക്കാൻ സാഹിലിനെ ആരെങ്കിലും സഹായിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16