Quantcast

സുള്ളി ഡീൽസ് 2.0 : കേസെടുത്ത് ഡൽഹി പൊലീസ്

മാധ്യമപ്രവർത്തക ഇസ്മത് അറയുടെ പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    2 Jan 2022 1:10 PM GMT

സുള്ളി ഡീൽസ് 2.0 : കേസെടുത്ത് ഡൽഹി പൊലീസ്
X

മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് വിൽപ്പനക്കെന്ന പേരിൽ കാമ്പയിൻ നടത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. വിവിധ രംഗങ്ങളിൽ പ്രശസ്തരായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് ബുള്ളി ബായ് എന്ന പേരിൽ ആപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തക ഇസ്മത് അറയുടെ പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്.

വിവാദമായ സുള്ളി ഡീൽസിന് ശേഷമാണ് പുതിയ കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. സുള്ളി ഡീലുകൾക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ തന്നെയാണ് ബുള്ളിബായ് എന്ന ആപ്പും തയ്യാറാക്കിയിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും നൽകി ഇവരെ വിൽപ്പനക്കെന്ന പേരിൽ ആപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ദേശീയ മാധ്യമ പ്രവർത്തകയായ ഇസ്മത് ആറയാണ് പുതിയ മുസ്‌ലിം വിദ്വേഷ കാമ്പയിനെ പറ്റി ആദ്യം ട്വീറ്റ് ചെയ്തത്. ഇസ്മത് ആറയുടെ ചിത്രം ബുള്ളിബായി ആപ്പിൽ വിൽപ്പനക്കെന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ ആപ്പിൽ ലേലത്തിനെന്ന പേരിൽ മാധ്യമപ്രവർത്തകരുടെയും വിദ്യാർഥികളുടെയും പേരുകളും പ്രത്യക്ഷപ്പെട്ടു.

ജെഎൻയു സർവകലാശാലയിൽ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധ സമരത്തിന് മുൻനിരയിലുണ്ടായിരു്നന മലയാളി വിദ്യാർഥി നേതാക്കളായ ലദീദ സഖലൂൻ ആയിഷ റെന്ന എന്നിവരുടെ ചിത്രങ്ങളും വിൽപ്പനക്കെന്ന പേരിൽ ആപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെനന്നും വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ വ്യക്തമാക്കി

Summary : Delhi Police files FIR on journalist's complaint over doctored photos, webpage 'aimed at insulting Muslim women'

TAGS :

Next Story