Quantcast

'സവര്‍ക്കറെ ഇവിടെ വേണ്ട'; ഡൽഹി യൂനിവേഴ്‌സിറ്റി കോളജിന് മൻമോഹൻ സിങ്ങിന്റെ പേരുനൽകണമെന്ന് എൻഎസ്‌യുഐ

വി.ഡി സവർക്കറുടെ പേരിലുള്ള കോളജിന് മോദി തറക്കല്ലിടാനിരിക്കെയാണ് കോൺഗ്രസ് വിദ്യാർഥി സംഘടന ആവശ്യവുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    3 Jan 2025 10:12 AM GMT

‘Name Delhi University college after Manmohan Singh instead of Veer Savarkar’: NSUIs appeal to PM Narendra Modi
X

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള പുതിയ കോളജിന് സംഘ്പരിവാര്‍ ആചാര്യന്‍ വി.ഡി സവര്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യ(എൻഎസ്‌യുഐ). പകരം, അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് സംഘടന. വി.ഡി സവർക്കറുടെ പേരിലുള്ള കോളജിന് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടാനിരിക്കെയാണ് എൻഎസ്‌യുഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.

രാജ്യത്തിനു വേണ്ടി സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് പുതിയ കോളജിന് നൽകി അദ്ദേഹത്തെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്‌യുഐ പ്രസിഡന്റ് വരുൺ ചൗധരി മോദിക്ക് കത്തയച്ചു. 'സവർക്കറുടെ പേരിലുള്ള പുതിയ കോളജ് താങ്കൾ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. എന്നാൽ, അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് നൽകണമെന്ന് എൻഎസ്‌യുഐ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണുണ്ടാക്കിയത്. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സിങ്ങിന്റെ പേരു നൽകുന്നത് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ ആദരമാകും.'-വരുൺ ചൗധരി കത്തിൽ പറഞ്ഞു.

2021ൽ സർവകലാശാലാ നിർവാഹക കൗൺസിൽ അംഗീകാരം നൽകിയ നജഫ്ഗഢിലെ കാംപസിനാണ് വി.ഡി സവർക്കറുടെ പേരു നൽകിയിരിക്കുന്നത്. ഇതിനു പുറമെ ഈസ്റ്റ് ഡൽഹിയിലും വെസ്റ്റ് ഡൽഹിയിലും രണ്ട് കാംപസുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

Summary: ‘Name Delhi University college after Manmohan Singh instead of VD Savarkar’: NSUI's appeal to PM Narendra Modi

TAGS :

Next Story