Quantcast

ചെളി ചവിട്ടാതിരിക്കാൻ പോസ്റ്റിൽ പിടിച്ചു; യുവതി ഷോക്കേറ്റു മരിച്ചു

അപകടം നടന്നയുടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

MediaOne Logo

Web Desk

  • Published:

    25 Jun 2023 5:36 PM IST

sakshi ahuja
X

ന്യൂഡൽഹി: റെയിൽവേ സ്‌റ്റേഷനിലെ വെള്ളക്കെട്ടു നിറഞ്ഞ ഭാഗം ചവിട്ടാതിരിക്കാനായി പോസ്റ്റിൽ പിടിച്ച യുവതി ഷോക്കേറ്റു മരിച്ചു. ഡൽഹി പ്രീത് വിഹാർ സ്വദേശി സാക്ഷി അഹുജയാണ് മരിച്ചത്. ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ സമുച്ചയത്തിലാണ് ദാരുണമായ സംഭവം.

പുലർച്ചെ അഞ്ചു മണിക്ക് ഭോപ്പാലിലേക്ക് പോകാനായി സഹോദരിക്കും മൂന്നു കുട്ടികൾക്കുമൊപ്പമാണ് യുവതി സ്‌റ്റേഷനിലെത്തിയത്. അപകടം നടന്നയുടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലമാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

'ഞങ്ങൾ ചണ്ഡീഗഡിലേക്ക് പോകുകയായിരുന്നു. പാർക്കിങ് ഏരിയയിലായിരുന്നു ഞാൻ. അപ്പോഴാണ് ഷോക്കേറ്റ് മകൾ സാക്ഷി അഹുജ മരിച്ചെന്ന വിവരം അറിയുന്നത്. ബന്ധപ്പെട്ട അതോറിറ്റിയുടെ അനാസ്ഥയാണ് ഇതിന് കാരണം' - സാക്ഷിയുടെ അച്ഛൻ ലോകേഷ് കുമാർ ചോപ്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story