'പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല, കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല'; രൺദീപ് സിംഗ് സുർജേവാല
'മുഖ്യമന്ത്രി ആരെന്ന് ഇന്നോ നാളെയോ പ്രഖ്യാപിക്കും'
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന്ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ചർച്ചകൾ തുടരുകയാണ്. ഊഹാപോഹങ്ങളിലോ വാർത്തകളിലോ വിശ്വസിക്കരുത്. ഇന്നോ നാളെയോ തീരുമാനമുണ്ടാകും.അടുത്ത 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽവരും'..സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഔദ്യേഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. രണ്ടാം ടേമിൽ മുഖ്യമന്ത്രിയാക്കാമെന്ന് ഡി.കെ ശിവകുമാറിന് ഹൈക്കമാൻഡ് ഉറപ്പ് നൽകി..ഉപമുഖ്യമന്ത്രി പദവി നിരസിച്ച ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി ശിവകുമാർ ചർച്ച നടത്തി. സിദ്ധരാമയ്യയുടെ സത്യപ്രതിജ് ഞ നാളെ നടക്കും. ബംഗളൂരുവിൽ സിദ്ധരാമയ്യ അനുകൂലികൾ ആഘോഷം തുടങ്ങി.ശിവകുമാർ അനുകൂലികൾ ഖാർഗെയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു.
Adjust Story Font
16