ഹെൽമറ്റ് ഇല്ലാത്തതിനാൽ പെട്രോൾ നൽകിയില്ല; പമ്പിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ച് ബൈക്ക് യാത്രികൻ
തൂണിൽ കയറി വയർ പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്
ഹാപൂർ: ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകാൻ ജീവനക്കാരൻ വിസമ്മതിച്ചതോടെ പെട്രോൾ പമ്പിലേക്കുള്ള വൈദ്യുതി ബന്ധം ലൈൻമാൻ വിശ്ചേദിച്ചു. ഉത്തർപ്രദേശിലെ ഹാപൂരിലാണ് വിചിത്ര സംഭവം. പെട്രോൾ പമ്പ് ഉടമ പൊലീസിൽ പരാതി നൽകി. വൈദ്യുതി വകുപ്പും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
ഹാപൂരിലെ പാർതാപൂർ റോഡിന് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം അരങ്ങേറിയത്. ബൈക്കിലെത്തിയ ലൈൻമാന് ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകാൻ പമ്പ് ജീവനക്കാരൻ വിസമ്മതിച്ചു. ഹെൽമറ്റില്ലെങ്കിൽ പെട്രോളില്ല എന്ന സർക്കാർ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ജീവനക്കാരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാരൻ പെട്രോൾ നൽകാത്തത്.
ഇതിൽ കുപിതനായ ലൈൻമാൻ ഉടൻ തന്നെ പമ്പിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞുകയറി വൈദ്യുതി ബന്ധം വിശ്ചേദിച്ചു. ഇതോടെ പെട്രോൾ പമ്പ് ഇരുട്ടിലായി. ഇത് പമ്പിന്റെ പ്രവർത്തനത്തെയും ബാധിച്ചു. 20 മിനിറ്റിനു ശേഷമാണ് പമ്പിൻ്റെ സ്ഥിതി സാധാരണ ഗതിയിലായത്. ലൈൻമാൻ തൂണിൽ കയറി വയർ പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.
Adjust Story Font
16