Quantcast

രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായ തടങ്കൽ: 'സംസ്ഥാനം നഷ്​ട​പരിഹാരം നൽകണം'; ആക്ടിവിസ്​റ്റ്​ സുപ്രീംകോടതിയിൽ

ഫേസ്ബുക്ക് പോസ്​റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ട മണിപ്പൂർ ആക്ടിവിസ്​റ്റാണ് നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-07-20 14:26:51.0

Published:

20 July 2021 2:25 PM GMT

രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായ തടങ്കൽ: സംസ്ഥാനം നഷ്​ട​പരിഹാരം നൽകണം; ആക്ടിവിസ്​റ്റ്​ സുപ്രീംകോടതിയിൽ
X

ഫേസ്ബുക്ക് പോസ്​റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ട മണിപ്പൂർ ആക്ടിവിസ്​റ്റ്​ എറെൻഡ്രോ ലീചോംബ ജയിൽമോചിതനായതിന്​ പിന്നാ​ലെ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ. ഗോമൂത്രവും ചാണകവും കൊണ്ട് കോവിഡിന് കാര്യമുണ്ടായില്ലെന്ന് ഫേസ്ബുക്ക് പോസ്​റ്റിട്ടതിനാണ് എറെൻഡ്രോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

എറെൻഡ്രോയെ മണിക്കൂറുകൾക്കം വിട്ടയക്കാൻ കഴിഞ്ഞ ദിവസമാണ്​ സുപ്രീംകോടതി ഉത്തരവിട്ടത്​. കേന്ദ്രസർക്കാറിന്റെ അഭിപ്രായം അറിയിക്കാൻ കേസ് ചൊവ്വാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം തളിക്കളഞ്ഞായിരുന്നു ജസ്​റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ജയിൽമോചിതനായ ഉടൻ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ എറെൻഡ്രോ സമർപ്പിച്ച ഹരജിയിൽ സു​​​പ്രീംകോടതി മണിപ്പൂർ സർക്കാറിന്​ നോട്ടീസ്​ അയച്ചു. ഹരജി ഗൗരവമുള്ളതാണെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി മണിപ്പൂർ സർക്കാറിന്​ മറുപടി നൽകാൻ രണ്ടാഴ്​ച​ സമയം നൽകി​. തനിക്കെതിരെ ചുമത്തിയ അഞ്ചു കേസുകളില്‍ ഒന്നില്‍പോലും ഇതുവരെ പൊലീസ് കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും എറെൻഡ്രോ ചൂണ്ടിക്കാട്ടി.

ഇത് അതിഗുരുതരമായ വിഷയമാണ്. ഒരാള്‍ക്ക് കഴിഞ്ഞ മേയ് മുതല്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്​റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാക്കാൽ പരാമർശിച്ചു. സുപ്രീംകോടതി നിര്‍ദേശം ലഭിച്ച ഉടന്‍തന്നെ ജയില്‍മോചനം സാധ്യമാക്കിയെന്ന്​ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

TAGS :

Next Story