ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തു; 1.40 ലക്ഷം നഷ്ടമായതായി ഡോക്ടറുടെ പരാതി
കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
മുംബൈ: ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തതിനു പിന്നാലെ അക്കൗണ്ടില്‍ നിന്നും 1.40 ലക്ഷം രൂപ നഷ്ടമായതായി ഡോക്ടറുടെ പരാതി. മുംബൈയിലെ സിവിക് റൺ കെഇഎം ആശുപത്രിയിലെ ഡോക്ടറാണ് സിയണിലെ ഒരു ജനപ്രിയ ഭക്ഷണശാലയിൽ നിന്ന് 25 പ്ലേറ്റ് സമൂസകൾ ഓര്‍ഡര്‍ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം.
" ഡോക്‌ടറും സഹപ്രവർത്തകരും കർജാത്തിൽ ഒരു പിക്‌നിക് പ്ലാൻ ചെയ്യുകയും യാത്രയ്‌ക്കായി സമൂസ ഓർഡർ ചെയ്യുകയും ചെയ്‌തു. ഓൺലൈനിൽ ഭക്ഷണശാലയുടെ നമ്പർ കണ്ടെത്തി അദ്ദേഹം ഓർഡർ നൽകുകയായിരുന്നു. നമ്പരിൽ വിളിച്ചപ്പോൾ മറുപടി നൽകിയയാൾ 1500 രൂപ മുൻകൂറായി നൽകാൻ ആവശ്യപ്പെട്ടു" പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "തുടര്‍ന്ന് ഡോക്‌ടർക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു, അതിൽ ഓർഡറിന്റെ സ്ഥിരീകരണവും ഓൺലൈനായി പണം അടക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ഉണ്ടായിരുന്നു. ആദ്യം ഡോക്‌ടർ 1500 രൂപ അയച്ചു. എന്നാൽ പണമിടപാടിനായി ഒരു ഐഡി ഉണ്ടാക്കണമെന്ന് മറുവശത്തുള്ളയാൾ ഡോക്‌ടറോട് പറഞ്ഞു. ഇതിനിടയിലാണ് അദ്ദേഹത്തിന് ആദ്യം 28,807 രൂപയും പിന്നീട് മൊത്തം 1.40 ലക്ഷം രൂപയും നഷ്‌ടമായി" പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
തട്ടിപ്പിന് ഇരയായ ഡോക്‌ടറുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഭോയ്‌വാഡ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
Adjust Story Font
16