Quantcast

ബിജെപി പരസ്യമായി പണം നല്‍കി വോട്ട് വാങ്ങുന്നതിനെ ആര്‍എസ്എസ് പിന്തുണക്കുന്നുണ്ടോ?; മോഹന്‍ ഭാഗവതിന് കത്തയച്ച് കെജ്‍രിവാള്‍

എഎപി നുണ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-01-01 07:05:00.0

Published:

1 Jan 2025 7:03 AM GMT

Arvind Kejriwal
X

ഡല്‍ഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ . വോട്ടിന് വേണ്ടി പണം നൽകുകയും ദലിത് വിഭാഗത്തിന്‍റെ വോട്ടുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന ബിജെപി നടപടി ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോയെന്ന് കത്തിൽ ചോദിക്കുന്നു. എഎപി നുണ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ അരവിന്ദ് കെജ്‍രിവാളിനും കത്തയച്ചു.

ബിജെപി ചെയ്യുന്ന തെറ്റുകളെ ആര്‍എസ്എസ് അംഗീകരിക്കുന്നുണ്ടോ എന്നും കെജ്‍രിവാള്‍ ചോദിച്ചു. ഡൽഹിയിൽ തങ്ങുന്ന അനധികൃത റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്കായി ഉപയോഗിക്കുന്നതിന് രേഖകളും പണവും നൽകി സഹായിച്ചത് എഎപിയും കെജ്‍രിവാളുമാണെന്ന് ബിജെപി ആരോപിച്ചു. ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം ഫെബ്രുവരിയിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഡല്‍ഹിയിലെ നിരവധി വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കെജ്‍രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. നിരവധി മണ്ഡലങ്ങളിലെ ആയിരക്കണക്കിന് വോട്ടര്‍മാരെ നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ കമ്മീഷന് മുമ്പാകെ ബിജെപി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഷഹ്​ദര മേഖലയിലെ 11,018 വോട്ടര്‍മാരുടെ പേര് നീക്കാനാണ് ബിജെപി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 500 പേരു​ടെ വിവരങ്ങൾ പരിശോധിച്ചപ്പോള്‍ 75 ശതമാനം പേരും ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്ന് വ്യക്തമായി. പക്ഷെ, അവരുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയിരിക്കുകയാണ്.

കഴിഞ്ഞതവണ ഏകദേശം 5000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷഹദര മണ്ഡലത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ട് വിജയിക്കുന്നത്. ഇവിടെയാണ് 11,000 വോട്ടര്‍മാരെ നീക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും എഎപിയെ പിന്തുണക്കുന്നവരാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

TAGS :

Next Story