Quantcast

'ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്': ഇ.ഡിയോട് സുപ്രിംകോടതി

മദ്യനയ അഴിമതി കേസില്‍ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ഇ.ഡി കുടുക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിലാണ് സുപ്രിംകോടതിയുടെ താക്കീത്

MediaOne Logo

Web Desk

  • Updated:

    2023-05-17 09:55:20.0

Published:

17 May 2023 9:52 AM GMT

Dont Create Atmosphere Of Fear Supreme Court to Enforcement Directorate
X

ഡല്‍ഹി: ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് (ഇ.ഡി) സുപ്രിംകോടതിയുടെ താക്കീത്. സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇ.ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് ഛത്തിസ്‍ഗഡ് സർക്കാർ അറിയിച്ചപ്പോഴാണ് സുപ്രിംകോടതി ഈ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുടുക്കാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മദ്യനയ അഴിമതി കേസില്‍ നിലവിലുള്ള ഹരജികളിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ഛത്തിസ്ഗഡ് സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എസ്.കെ കൗളും എ.അമാനുല്ലയും ഇ.ഡിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇ.ഡി തങ്ങളെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയെ പ്രതിയാക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഛത്തിസ്ഗഡ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഛത്തിസ്ഗഡ് സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയില്‍ ഹാജരായത്.

എന്നാൽ ഇ.ഡിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ആരോപണങ്ങൾ നിഷേധിച്ചു. മദ്യനയ ക്രമക്കേടിനെ കുറിച്ച് ഇ.ഡി അന്വേഷണം നടത്തുകയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. 2019 - 2022 കാലത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മദ്യവില്‍പ്പനയ്ക്കുള്ള സംസ്ഥാന ഏജന്‍സിയായ സി.എസ്.എം.സി.എല്‍ ഡിസ്റ്റിലിറികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 2000 കോടിയിലധികം രൂപയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്.

Summary- The Supreme Court on Tuesday directed the Enforcement Directorate (ED) not to create an atmosphere of fear when it was apprised by the Chhattisgarh Government that several state excise department officials have been complaining of being threatened and to implicate the Chief Minister Bhupesh Baghel in liquor irregularities case.

TAGS :

Next Story