ആഡംബര കപ്പലിലെ ലഹരി പാർട്ടി; അന്വേഷണം ഊർജിതമാക്കി എൻ സി ബി
പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുബൈ,ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം
ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ എൻ സി ബി അന്വേഷണം ഊർജിതമാക്കി. ലഹരിക്കടത്ത് കേസിൽ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുബൈ,ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം.
കേസിൽ ആര്യൻഖാൻ ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
അതേ സമയം പ്രതിയായ മലയാളി ശ്രേയസ് നായരെ ഈ മാസം 11 വരെ എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടു. ശ്രേയസ് നായരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിസിക്ക് ലഭിച്ചത്.
Next Story
Adjust Story Font
16