മദ്യപിച്ചെത്തിയ സൈനികൻ ട്രെയിൻ ബെർത്തിൽ മൂത്രമൊഴിച്ചു; പ്രധാനമന്ത്രിക്ക് പരാതി നൽകി യുവതി
താഴെ ബെർത്തിൽ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെർത്തിലിരുന്ന സൈനികൻ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി
ഭോപ്പാൽ: ഛത്തീസ്ഗഢിൽ ട്രെയിൻ യാത്രക്കിടെ ബെർത്തിലിരുന്ന് സൈനികൻ മൂത്രമൊഴിച്ചതായി പരാതി. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ദുർഗിലേക്കുള്ള ഗോണ്ട്വാന എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. താഴെ ബെർത്തിൽ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെർത്തിലിരുന്ന സൈനികൻ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) നടപടിയെടുക്കാത്തതിനെ തുടർന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രറെയിൽവെ മന്ത്രിക്കും പരാതി നൽകി.താനും കുഞ്ഞും ഉറങ്ങുമ്പോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി പറയുന്നു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പരായ 139-ൽ പരാതി നൽകിയ യുവതി ഭർത്താവിനെ വിവരം അറിയിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.മദ്യപിച്ച് വസ്ത്രത്തിൽ മൂത്രമൊഴിച്ചിരുന്ന സൈനികനെ കണ്ടിട്ടും ഉദ്യോഗസ്ഥർ നടപടിയൊന്നും എടുത്തില്ലെന്നും യുവതി പറഞ്ഞു. നടപടിയെടുക്കാത്തതിനെതുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓൺലൈനായി പരാതി നൽകുകയായിരുന്നു.എന്നാൽ യുവതിയുടെ ആരോപണം ആർ.പി.എഫ് നിഷേധിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ കോച്ചിലെത്തിയപ്പോൾ യുവതിയെ സീറ്റിൽ കാണാൻ സാധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സൈനികൻ മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16