'ചാണകത്തിന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാകും':മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാലിൽ നടന്ന ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ പരിപാടിയിലായിരുന്നു ചൗഹാന്റെ പ്രസ്താവന
ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പശുക്കളോ കാളകളോ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കൂവെന്നും അതിനാൽ പശുക്കളെയും കാളകളെയും സംരക്ഷിക്കമെന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാലിൽ നടന്ന ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ പരിപാടിയിലായിരുന്നു ചൗഹാന്റെ പ്രസ്താവന. കഴിഞ്ഞ വർഷം 'ഗോ കാബിനറ്റ്' നടപ്പിലാക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചിരുന്നു. മന്ത്രി സഭയിലെ ആറ് വകുപ്പുകളുമായി സംയോജിച്ച് 'ഗോ സംരക്ഷണം' ഉറപ്പാക്കുക എന്നതാണ് കാബിനറ്റിന്റെ ലക്ഷ്യം.
അതേസമയം, സർവകലാശാലാ ക്യാംപസിൽ പശുക്കൾക്ക് വലിയ അഭയകേന്ദ്രമൊരുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് സാഗറിലെ ഡോ ഹരിസിങ് ഗൗർ സെൻട്രൽ യൂണിവേഴ്സിറ്റി അധികൃതരോടാണ് മന്ത്രിയുടെ നിർദേശം. പശുക്കൾ ഐശ്വര്യത്തിന്റെ അടയാളമാണ് എന്നും മന്ത്രി പറഞ്ഞു. 'രാജ്യത്തിന്റെ പാരമ്പര്യം അനുസരിച്ച് നാൽക്കാലികൾ ഐശ്വര്യത്തിന്റെ അടയാളമാണ്. പ്രകൃത്യാ എല്ലാ തലത്തിലുമുള്ള ക്ഷേമവും പ്രദാനം ചെയ്യുന്ന പരമ്പരാഗത സ്വത്താണത്.
വിദ്യാർഥികളുടെ ഹോസ്റ്റൽ പോലെ പശുക്കൾക്കും വലിയ കേന്ദ്രമൊരുക്കുന്നത് സർവകലാശാല പരിഗണിക്കണം. മന്ത്രാലയം അക്കാര്യത്തിൽ സഹായിക്കും' - അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ ഇത്തരത്തിൽ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസാരിച്ച വൈസ് ചാൻസലർ നീലിമ ഗുപ്ത മന്ത്രിയുടെ നിർദേശം പരിഗണിക്കുമെന്ന് അറിയിച്ചു.
Madhya Pradesh Chief Minister Shivraj Singh Chouhan has said that cow dung and cow urine can play a vital role in strengthening the Indian economy.
Adjust Story Font
16