വർഗീയ പരാമർശം; അസം മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്
ഒക്ടോബർ 30ന് വൈകീട്ട് അഞ്ചിനകം മറുപടി നൽകണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം നടപടികളിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഡൽഹി: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഛത്തീസ്ഗഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.
ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ ലക്ഷ്യമിട്ടായിരുന്നു ഹിമന്തയുടെ പരാമർശമെന്നായിരുന്നു കോൺഗ്രസിന്റെ പരാതി. ഒക്‌ടോബർ 18ന് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ പറയുന്നു. ഒക്ടോബർ 30ന് വൈകീട്ട് അഞ്ചിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നടപടികളിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Next Story
Adjust Story Font
16