Quantcast

നടപ്പു സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് രണ്ടക്കത്തിന് അടുത്തെത്തും; നിര്‍മലാ സീതാരാമന്‍

ഹവാർഡ് കെന്നഡി സ്‌കൂളിൽ പ്രൊഫസർ ലോറൻസ് സമ്മേഴ്‌സുമായി നടത്തിയ സംഭാഷണത്തിലാണ് അവർ ഇക്കാര്യമറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-10-14 06:44:49.0

Published:

14 Oct 2021 5:36 AM GMT

നടപ്പു സാമ്പത്തികവര്‍ഷം  വളര്‍ച്ചാനിരക്ക് രണ്ടക്കത്തിന് അടുത്തെത്തും; നിര്‍മലാ സീതാരാമന്‍
X

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിനടുത്തെത്തുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. രാജ്യം ഇപ്പോള്‍ 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ വളർച്ച കൈവരിച്ചുവെന്നും അടുത്ത പത്ത് വർഷക്കാലം ഈ വളർച്ച നിലനിർത്താനാവുമെന്നും അവർ പറഞ്ഞു. ഹവാർഡ് കെന്നഡി സ്‌കൂളിൽ പ്രൊഫസർ ലോറൻസ് സമ്മേഴ്‌സുമായി നടത്തിയ സംഭാഷണത്തിലാണ് അവർ ഇക്കാര്യമറിയിച്ചത്.

'നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിന് അടുത്തെത്തുമെന്നാണ് കരുതുന്നത്. 7.5 ശതമാനം മുതൽ 8.5 ശതമാനം വരെ ഈ വർഷം വളർച്ചയുണ്ടാകും.ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചാ നിരക്കാണിത്. ലോകബാങ്കിന്‍റേയും ഐ.എം.എഫിന്‍റേയും പുതിയ റിപ്പോർട്ടുകളിൽ ഇന്ത്യ ഈ വർഷം വളർച്ചാ നിരക്കിൽ രണ്ടക്കം കടക്കുമെന്ന് പറയുന്നുണ്ട്'. നിർമലാ സീതാരാമൻ പറഞ്ഞു.

വ്യവസായ മേഖലയിലും സേവനമേഖലയിലും ഇന്ത്യ വലിയ വളർച്ചയാണ് കൈവരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്ന് നിരവധി പേർ ഇന്ത്യയില്‍ ഇപ്പോൾ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യ വലിയൊരു വിപണിയായി മാറിക്കഴിഞ്ഞു എന്നും ഇതൊക്കെക്കൊണ്ട് തന്നെ ഇന്ത്യക്ക് ദീർഘകാലം ഈ വളർച്ച നിലനിർത്താൻ സാധിക്കുമെന്നും അവർ പറഞ്ഞു.


TAGS :

Next Story