Quantcast

സോണിയക്കും രാഹുലിനുമെതിരായ ഇഡി വേട്ട; കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പലയിടത്തും സംഘർഷം

ഡൽഹിയിൽ ഷമ മുഹമ്മദ് ഉൾപ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചു

MediaOne Logo

Web Desk

  • Published:

    16 April 2025 1:25 PM IST

സോണിയക്കും രാഹുലിനുമെതിരായ ഇഡി വേട്ട; കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പലയിടത്തും സംഘർഷം
X

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം നൽകിയതിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.എ ഐ സി സി ഓഫീസിന് മുന്നിൽ നിന്ന് ഇ ഡി ഓഫീസിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞു.

കോൺഗ്രസിന്റെ രാജ്യവ്യാപക ഇ ഡി ഓഫീസ് ഉപരോധിത്തിന്റെ ഭാഗമായാണ് എ ഐ സി സി ഓഫീസിന് മുന്നിൽ നിന്ന് ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമ മുഹമ്മദ്‌ ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി. യൂത്ത് കോൺഗ്രസ്, എൻഎസ് യു ഐ നേതാക്കളെയും കസ്റ്റഡിയിലെടുത്തു.

ഇഡിയുടെ കള്ള കേസിനെതിരെയും പ്രതിപക്ഷ വേട്ടയാടലിനെതിരെയും ശക്തമായ പ്രതിഷേധിക്കുമെന്ന് ഇമ്രാൻ പ്രതാപ്ഗർഹി എം.പി പറഞ്ഞു.രാഷട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോൺഗ്രസിന്‍റെ വിമർശനം. ഇതിനിടെ, നാഷണൽ ഹെറാൾഡ് കേസിൽ സുപ്രിം കോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേക കോടതിയിലെ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുന്നതാണ് പരിഗണനയിലുള്ളത്. കുറ്റപത്രം 25ന് ഡൽഹി റൗസ് അവന്യു കോടതി പരിഗണിക്കും.


TAGS :

Next Story