Quantcast

പരീക്ഷാ ക്രമക്കേട്: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി സമിതി രൂപീകരിച്ചു

രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 Jun 2024 10:23 AM GMT

Education ministry sets up high level panel
X

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്.

ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വി.സി പ്രൊഫ. ബി.ജി റാവു, ഐ.ഐ.ടി മദ്രാസ് സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫ. രാമമൂർത്തി, കർമയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐ.ഐ.ടി ഡൽഹി സ്റ്റുഡന്റ് ഡീൻ പ്രൊഫ. ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരാണ് സമിതി അംഗങ്ങൾ.

പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോൾ മെച്ചപ്പെടുത്തൽ, എൻ.ടി.എ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനും എന്നീ വിഷയങ്ങളിലാണ് സമിതി നിർദേശങ്ങൾ സമർപ്പിക്കുക. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

TAGS :

Next Story