Quantcast

മിസോറാം നവംബര്‍ 7, രാജസ്ഥാന്‍-നവം 23; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-09 07:29:45.0

Published:

9 Oct 2023 7:10 AM GMT

assembly election
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചു.മിസോറാമില്‍ നവംബര്‍ 7നാണ് തെരഞ്ഞെടുപ്പ്. . രാജസ്ഥാന്‍ -നവംബര്‍ 23, തെലങ്കാന-നവംബര്‍ 30, മധ്യപ്രദേശ്-നവംബര്‍ 17, ഛത്തീസ്‍ഗഡ്-നവംബര്‍ 7,17 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ .വോട്ടെണ്ണല്‍ ഡിസംബര്‍ 3ന് നടക്കും. കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിരുന്നു .

മിസോറോമില്‍ 40 മണ്ഡലങ്ങളിലായി 8.52 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഛത്തീസ്‍ഗഡില്‍ 90 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ആകെ 2.03 കോടി വോട്ടര്‍മാരും. മധ്യപ്രദേശില്‍ 230 കോടി നിയോജക മണ്ഡലങ്ങളിലായി 5.6 കോടി വോട്ടര്‍മാരുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനില്‍ 200 മണ്ഡലങ്ങളുണ്ട്. 5.25 കോടി വോട്ടര്‍മാരാണ് ഇവിടെ ജനവിധി എഴുതുന്നത്. തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലായി 3.17 കോടി വോട്ടര്‍മാരുമുണ്ട്.അഞ്ചു സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 60 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. 8.2 കോടി പുരുഷ വോട്ടര്‍മാരും 7.8 കോടി സ്ത്രീ വോട്ടര്‍മാരുമുണ്ട്. 1.77 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. ഒരു ലക്ഷത്തിലധികം വോട്ടിംഗ് കേന്ദ്രങ്ങളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടായിരിക്കും. 8192 പോളിംഗ് സ്റ്റേഷനുകൾ സ്ത്രീകള്‍ നിയന്ത്രിക്കും.

''സ്വതന്ത്രവും നീതിയുക്തവും പ്രേരണരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് പൗരന്മാരുടെ അവബോധവും സഹകരണവും പ്രധാനമാണ്. ഇലക്ഷന്‍ കമ്മീഷന്‍റെ #cVigil ആപ്പ് വഴി പൗരന്മാർക്ക് ഏത് തരത്തിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ഇലക്ഷന്‍ കമ്മീഷനിലേക്ക് റിപ്പോർട്ട് ചെയ്യാം. എല്ലാ പരാതികൾക്കും 100 മിനിറ്റിനുള്ളിൽ ഒരു പ്രതികരണം ഉണ്ടാകും'' മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെലങ്കാനയില്‍ നവംബര്‍ 3ന് വിജ്ഞാപനം പുറപ്പെടുവിക്കും. നനാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 10 ആണ്. സൂക്ഷ്മ പരിശോധന നവംബർ 13നും നടക്കും.നവംബർ 15 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് നവംബര്‍ 30നും നടക്കും.

രാജസ്ഥാൻ

തെരഞ്ഞെടുപ്പ് വിജ്ഞാപനം- ഒക്ടോബർ 30

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി-നവംബർ 6

സൂക്ഷ്മ പരിശോധന -നവംബർ 7

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി- നവംബർ 9

വോട്ടെടുപ്പ് നവംബർ 23

മധ്യപ്രദേശ്

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ- 21

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി- ഒക്ടോബർ 30

സൂക്ഷ്മ പരിശോധന- ഒക്ടോബർ 31

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി- നവംബർ 2

വോട്ടെടുപ്പ് നവംബർ 17

ഛത്തീസ്ഗഡ്

ഒന്നാം ഘട്ടം

തെരഞ്ഞെടുപ്പ് വിജ്ഞാപനം- ഒക്ടോബർ 13

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി- ഒക്ടോബർ 20

സൂക്ഷ്മ പരിശോധന- ഒക്ടോബർ 21

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി- ഒക്ടോബർ 23

വോട്ടെടുപ്പ് നവംബർ ൭


രണ്ടാംഘട്ടം

തെരഞ്ഞെടുപ്പ് വിജ്ഞാപനം-ഒക്ടോബർ 21

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി- ഒക്ടോബർ 30

സൂക്ഷ്മ പരിശോധന ഒക്ടോബർ 31

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി- നവംബർ 2

വോട്ടെടുപ്പ് നവംബർ 17

മിസോറാം

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 13

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി- ഒക്ടോബർ 20

സൂക്ഷ്മ പരിശോധന- ഒക്ടോബർ 21

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി- ഒക്ടോബർ 23

വോട്ടെടുപ്പ് -നവംബർ 7


TAGS :

Next Story