ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം ക്രമക്കേട് ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
'ഇത്തരം ആരോപണങ്ങൾക്ക് വോട്ടിങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ജനങ്ങൾ മറുപടി നൽകിയത്'
ന്യൂഡൽഹി: കോൺഗ്രസിന്റെ ഇവിഎം ക്രമക്കേട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ 100 ശതമാനം സുരക്ഷിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഇത്തരം ആരോപണങ്ങൾക്ക് വോട്ടിങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ജനങ്ങൾ മറുപടി നൽകുന്നതെന്നായിരുന്നു രാജീവ് കുമാറിൻ്റെ പ്രതികരണം.
ജാർഖണ്ഡ്, മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം. ഹരിയാനയിൽ 20 മണ്ഡലങ്ങളിലെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
Next Story
Adjust Story Font
16