Quantcast

എയർപോർട്ടുകളിലെ എമിഗ്രേഷൻ; ഇ മൈഗ്രേറ്റ് വെബ്സൈറ്റ് തകരാർ പരിഹരിച്ചു

ഒരാഴ്ചയായി എമിഗ്രേഷന് സഹായിക്കുന്ന വെബ്‌സെറ്റ് നിശ്ചലമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-01 09:03:05.0

Published:

1 April 2022 8:45 AM GMT

എയർപോർട്ടുകളിലെ എമിഗ്രേഷൻ; ഇ മൈഗ്രേറ്റ് വെബ്സൈറ്റ് തകരാർ പരിഹരിച്ചു
X

എയർപോർട്ടുകളിൽ എമിഗ്രേഷന് സഹായിക്കുന്ന ഇ മൈഗ്രേറ്റ് വെബ്സൈറ്റ് തകരാർ പരിഹരിച്ചു. വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെട്ടാണ് തകരാർ പരിഹരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി എമിഗ്രേഷന് സഹായിക്കുന്ന വെബ്‌സെറ്റ് നിശ്ചലമായിരുന്നു. വെബ്‌സെറ്റ് തകരാർ മൂലം യാത്ര മുടങ്ങുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഓണ്‍ലൈനായി ചെയ്യുന്ന വെബ്സൈറ്റാണ് പണി മുടക്കിയിരുന്നത്. ഇതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് പ്രശ്‌നം പരിഹരിച്ചത്.

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്കാണ് ഇക്കാര്യം ചെയ്തുകൊടുക്കുന്നതും എയർപോർട്ടിൽ ഇറങ്ങുന്നവരുടെ എമിഗ്രഷൻ പരിശോധിക്കുന്നതും വെബ്‌സൈറ്റ് വഴിയാണ്. ഒഡേപെക് ചെയർമാൻ കെ.പി അനിൽകുമാർ, എംപി അബ്ദുസ്സമദ് സമദാനി എംപി, ശശി തരൂർ എംപി തുടങ്ങിയവർ പ്രശന്പരിഹാരത്തിനായി ഇടപെട്ടിരുന്നു.




Emigration at airports; EMigrate site bug fixed

TAGS :

Next Story