തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം
പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഏതാനും പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. രാസവസ്തുക്കൾ കലർത്തുന്നതിനിടെ സ്ഫോടനം നടന്നെന്നാണ് നിഗമനം.
കെട്ടിടത്തിലെ നാല് മുറികൾ തകർന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Next Story
Adjust Story Font
16