ചികിത്സയ്ക്കെത്തിയ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
ലൈസന്‍സ് ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി
മുംബൈ: ചികിത്സയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വ്യാജ ഡോക്ടറെയും സഹായിയെയുമാണ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ഗോവണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ഭര്‍ത്താവിനൊപ്പം ചികിത്സയ്ക്കെത്തിയ യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്. ഭര്‍ത്താവിനോട് പുറത്തു കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് യുവതിയെ പരിശോധനയ്ക്ക് കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞിട്ടും യുവതി പുറത്തുവരാതിരുന്നതോടെ ഭര്‍ത്താവ് ഡോക്ടറുടെ റൂമിലെത്തി. അബോധാവസ്ഥയിലായിരുന്ന ഭാര്യയെ രണ്ടുപേര്‍ മോശമായി സ്പര്‍ശിക്കുന്നത് കണ്ടതോടെ ഭര്‍ത്താവ് ബഹളം വെച്ചു. അതിനിടെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി.
പൊലീസ് അന്വേഷണത്തില്‍ ഡോക്ടറായി ജോലി ചെയ്യുന്ന പ്രതിക്ക് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മഹാരാഷ്ട്ര മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്‌ട്, മഹാരാഷ്ട്ര നഴ്‌സിങ് ഹോം ആക്‌ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് വ്യാജ ഡോക്ടറെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. ലൈസന്‍സ് ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. ആശുപത്രി ഉടമ ഒളിവിലാണ്.
Summary- Two persons were arrested by the police for allegedly molesting a female patient at a private hospital located in suburban Govandi in Mumbai, Maharashtra.
Adjust Story Font
16