Quantcast

രാഹുൽ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ്: അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്ത് കർണാടക

നിയമനടപടി തങ്ങൾക്കെതിരാകുമ്പോഴെല്ലാം ബി.ജെ.പി കരയുന്നതു കാണാമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

MediaOne Logo

Web Desk

  • Updated:

    2023-06-28 06:20:42.0

Published:

28 Jun 2023 6:17 AM GMT

Karnataka police files FIR against BJP IT Cell chief Amit Malviya for mocking Rahul Gandhi in Tweet
X

ബംഗളൂരു: ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിനാണ് കേസ്.

കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് അമിത് മാളവ്യ പോസ്റ്റ് ചെയ്ത ട്വീറ്റാണ് കേസിനാധാരം. ഇന്ത്യൻ ശിക്ഷാനിയമം 153 എ, 120 ബി, 505(രണ്ട്), 34 വകുപ്പുകൾ പ്രകാരം ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്.

നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തതെന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. 'നിയമനടപടി നേരിടേണ്ടിവരുമ്പോഴെല്ലാം ബി.ജെ.പിക്കാർ കരയുന്നത് കാണാം. നാട്ടിലെ നിയമം അംഗീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്. മാളവ്യയ്‌ക്കെതിരായ കുറ്റപത്രത്തിലെ ഏതു ഭാഗത്താണ് ദുരുദ്ദേശ്യപരമായ ഉള്ളടക്കമുള്ളതെന്ന് ബി.ജെ.പി വ്യക്തമാക്കണം. ആരാണ് (രാഹുൽ ഗാന്ധിക്കെതിരായ) വിഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്? ആരാണ് ഈ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്?'-പ്രിയങ്ക് ചോദിച്ചു.

വിഡിയോ ഞാനും കണ്ടിട്ടുണ്ട്. പെട്ടെന്നൊരു മണിക്കൂർ കൊണ്ട് കേസെടുത്തതല്ല ഇത്. ഒരു ആഴ്ചയെടുത്ത് നിയമോപദേശം തേടിയ ശേഷം മാത്രമാണ് മാളവ്യയ്‌ക്കെതിരെ കേസെടുത്തത്. കേസിനെതിരെ ബി.ജെ.പി കോടതിയിൽ പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Karnataka police files FIR against BJP IT Cell chief Amit Malviya for mocking Rahul Gandhi in Tweet

TAGS :

Next Story