സനാതന ധർമ്മ പരാമർശം; ഉദയനിധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്
മതവികാരം വ്രണപ്പെടുത്തൽ, മതസ്പർധ വളർത്താൻ ശ്രമം എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്
ഉദയനിധി സ്റ്റാലിന്‍
മുംബൈ: സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. മഹാരാഷ്ട്രയിലെ മീരാ റോഡ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, മതസ്പർധ വളർത്താൻ ശ്രമം എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിന് ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രതിനിധി സംഘം ചൊവ്വാഴ്ച സംസ്ഥാന പൊലീസിന് മെമ്മോറാണ്ടം കൈമാറി.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. സമാന വിഷയത്തില്‍ യുപി പൊലീസും കേസെടുത്തിട്ടുണ്ട്.
Maharashtra | An FIR has been registered against DMK leader and Tamil Nadu Minister Udhayanidhi Stalin over his 'Sanatan Dharma' remark. Police have registered a case under sections 153 A and 295 A of IPC: Mira Road Police
— ANI (@ANI) September 12, 2023
Adjust Story Font
16