Quantcast

വിദ്വേഷ പ്രസ്താവന: കർണാടക മന്ത്രിക്കെതിരെ കേസെടുത്തു

വിവാദ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്ന് പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Published:

    8 April 2022 5:09 PM GMT

വിദ്വേഷ പ്രസ്താവന: കർണാടക മന്ത്രിക്കെതിരെ കേസെടുത്തു
X

ബംഗളൂരു: മുസ്‌ലിം വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ കർണാടക മന്ത്രിക്കെതിരെ കേസ്. ശിവമോഗയിൽ ബജ്‌റങ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ ദൊഡ്ഡപേട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. ശിവമോഗയിലെ ബി.ജെ.പി നേതാവ് ചന്നബസപ്പയ്‌ക്കെതിരെയും നടപടിയുണ്ട്.

ശിവമോഗ സ്വദേശി റിയാസ് അഹമ്മദ് നൽകിയ പരാതിയിലാണ് ദൊട്ടപേട്ട് പൊലീസിന്റെ നടപടി. പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് പ്രത്യേക കോടതി നിർദേശിച്ചിരുന്നു. ഹർഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടർന്നാണ് ശിവമോഗയിൽ വ്യാപക അക്രമമുണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്‌ലിം ഗുണ്ടകളാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന. ഇത്തരം ഗുണ്ടായിസം ശിവമോഗ്ഗയിൽ അനുവദിക്കില്ലെന്നും അവർക്ക് കൊലപാതകം നടത്താൻ ധൈര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതേതുടർന്ന് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലും റിയാസ് ഹരജി നൽകുകയായിരുന്നു. തുടർന്നാണ് പരാതിയിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

Summary: FIR registered against Karnataka BJP Minister KS Eshwarappa for hate speech against Muslims

TAGS :

Next Story