Quantcast

സുപ്രീംകോടതിയിൽ അഞ്ച് ജഡ്ജിമാർ കൂടി

സുപ്രീംകോടതിയുടെ നിശിതമായ വിമർശനത്തെ തുടർന്നാണ് നടപടിക്ക് വേഗം കൂടിയത്

MediaOne Logo

Web Desk

  • Updated:

    4 Feb 2023 1:52 AM

Published:

4 Feb 2023 1:40 AM

Supreme Court
X

സുപ്രീംകോടതി

ഡല്‍ഹി: സുപ്രീംകോടതിയിൽ അഞ്ച് ജഡ്ജിമാർ ഉടൻ എത്തും. അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്തും. സുപ്രീംകോടതിയുടെ നിശിതമായ വിമർശനത്തെ തുടർന്നാണ് നടപടിക്ക് വേഗം കൂടിയത്.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള അഞ്ച് പേരേയാണ് സുപ്രീംകോടതിയിലേക്ക് ഉയർത്താൻ കൊളീജിയം ശിപാർശ നൽകിയത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹരജി ഇന്നലെ പരിഗണനയ്ക്ക് എടുത്തപ്പോൾ,നിയമനം നടത്താൻ വൈകിയാൽ നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നൽകിയിരുന്നു. പുതിയ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം അറിവുള്ളതാണെന്നും പ്രമോഷനെയും സ്ഥലം മാറ്റത്തേയും ഒരുതരത്തിലും ബാധിക്കിന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ആണ്.അതേസമയം സുപ്രീംകോടതിയിൽ 65 വയസാണ്.കൊളീജിയം ശിപാർശ ചെയ്ത അഞ്ച് പേരിൽ ഒരാൾക്ക് വിരമിക്കാൻ 18 ദിവസം കൂടി മാത്രം അവശേഷിക്കുന്നു. ഫയൽ രാഷ്ട്രപതിക്ക് അയച്ചു നൽകുമെന്നും വേഗം നിയമനം ഉണ്ടാകുമെന്നും ആറ്റോർണി ജനറൽ വെങ്കിട്ട രമണി കോടതിയിൽ അറിയിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.



TAGS :

Next Story