ഇന്നും കൂട്ടി ഇന്ധന വില;പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് 10രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്
രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്.കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് 10രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വർധിപ്പിച്ചു. വിലവർധനവിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും.കോഴിക്കോട്ട് പെട്രോൾ വില 114.47 രൂപയും ഡീസലിന് 101.04 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 116.21 രൂപയും ഡീസലിന് 103 രൂപയുമാണ് ഇന്നത്തെ വില.
ഇന്ധന വിലവർധനയിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ബജറ്റ് സെഷൻ അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കുമ്പോഴുംഇന്ധന വില വർധന അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
Next Story
Adjust Story Font
16