Quantcast

തളരാത്ത പോരാട്ടവീര്യം, തലയുയര്‍ത്തി മടക്കം

ഭരണകൂട ഭീകരതയോട് പോരാടി നിന്ന സമരവീര്യത്തിന്റെ നേർചിത്രം

MediaOne Logo

Web Desk

  • Published:

    12 Oct 2024 5:42 PM GMT

തളരാത്ത പോരാട്ടവീര്യം, തലയുയര്‍ത്തി മടക്കം
X

ന്യൂഡല്‍ഹി: ഭരണകൂട ഭീകരതയോട് പോരാടി നിന്ന സമരവീര്യത്തിന്റെ നേർചിത്രമായിരുന്നു ജി.എൻ സായിബാബ. പാതിചലിക്കുന്ന ശരീരത്തിൽ വീൽ ചെയറിലിരുന്ന് അദ്ദേഹം പോരാടിയത് ഹിന്ദുത്വ സർക്കാരിന്റെ നെറികേടിനോടുകൂടിയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകരെ 'അർബൻ നക്സൽ' എന്ന് മുദ്രകുത്തി ജയിലിലടച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പത്ത് വർഷമാണ് പോളിയോ ബാധിതനായ സായിബാബ ശാരീരിക അവശതകളുമായി ജയിലിൽ കഴിഞ്ഞത്. സാ​യി​ബാ​ബ​യും മ​റ്റു​ള്ള​വ​രും സി.​പി.​ഐ (മാ​വോ​യി​സ്റ്റ്), റെ​വ​ല്യൂ​ഷ​ന​റി ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​ അം​ഗ​ങ്ങ​ളാ​ണെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​വോ​വാ​ദി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശം പെ​ൻ​ഡ്രൈ​വി​ലാ​ക്കി കൊ​ടു​ത്തു​വി​ട്ടെ​ന്നു​മാ​യിരുന്നു​ കേ​സ്. കൂടാതെ രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്യ​ല​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക്​ യു​എപിഎ ചു​മ​ത്തി​.

മാവോവാദി കേസിൽ 2014 മേയിലാണ് സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അദ്ദേഹത്തെ കേസിനു പിന്നാലെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.

2017ൽ സെഷൻസ് കോടതി സായിബാബയെ ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവിസിൽ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമ പോരാട്ടം തുടർന്ന അദ്ദേഹത്തെ 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കി. സായിബാബക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. പിന്നാലെ ഈ മാർച്ച് ഏഴിന് ജയിൽ മോചിതനായി. പരസഹായമില്ലാതെ എണീക്കാനോ ശുചിമുറിയിൽ പോകാനോ കഴിയാത്ത അദ്ദേഹം വീൽചെയറിലായിരുന്നു. കടുത്ത മാനസിക പീഡനവും ജയിലിൽ നേരിട്ടു. ജീവനോടെ തിരിച്ചുവരാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നാണ് മോചനത്തിന് ശേഷം അദ്ദേഹം പറഞ്ഞത്.

2014 മേയ് ഒമ്പതിന് അറസ്റ്റ് ചെയ്തപ്പോൾ ഇടതുഭാഗം തൂക്കിയെടുത്താണ് പൊലീസ് തന്നെ വലിച്ചുകൊണ്ടു പോയതെന്നും തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങളിൽ ചികിത്സപോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2020 ആഗസ്റ്റിൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനാകാതെയാണ് സായിബാബയുടെ അമ്മ മരിക്കുന്നത്. മരിച്ച ശേഷം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല.

‘അ​ർ​ബ​ൻ ന​ക്​​സ​ൽ’ എ​ന്ന സ​ർ​ക്കാ​ർ വി​ശേ​ഷ​ണ​ത്തി​ലെ ആ​ദ്യ കേ​സാ​യിരുന്നു ജി.​എ​ൻ. സാ​യി​ബാ​ബ ഉ​ൾ​പ്പെ​ട്ട മാ​വോ​വാ​ദി കേ​സ്. കേ​സി​ൽ ബോം​​ബെ ഹൈ​കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ച്​ സാ​യി​ബാ​ബ അ​ട​ക്കം ആ​റ്​ പേ​രെ കു​റ്റ​മു​ക്ത​രാ​ക്കിയപ്പോൾ കേ​ന്ദ്ര, മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റു​ക​ൾ​ക്ക് അ​ത്​ തി​രി​ച്ച​ടി​യായി. കേന്ദ്ര സർക്കാർ ആവർത്തിച്ച് പറയുന്ന ‘അ​ർ​ബ​ൻ ന​ക്​​സ​ൽ’ എ​ന്ന ഇ​ല്ലാ​ക​ഥ​യെ​ തു​റ​ന്നു കാ​ട്ടു​ന്ന​തായിരുന്നു ആ വിധി.

സാ​യി​ബാ​ബ​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ വാ​ദി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​കനെ ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തിരുന്നു. ഒടുവിൽ പുറത്തിറങ്ങി ഏഴാം മാസത്തിലാണ് അദ്ദേഹത്തിന്‍റെ പോരാട്ട വീര്യം നിലയ്ക്കുന്നത്.

TAGS :

Next Story