Quantcast

ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം നാളെ

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഉയർന്നുപൊങ്ങുന്ന പേടകം ബംഗാൾ ഉൾക്കടലിൽ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    20 Oct 2023 8:04 AM GMT

Gaganyaan
X

ഗഗന്‍യാന്‍

ശ്രീഹരിക്കോട്ട: ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം നാളെ രാവിലെ എട്ടുമണിക്ക് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഉയർന്നുപൊങ്ങുന്ന പേടകം ബംഗാൾ ഉൾക്കടലിൽ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്. പേടകം വിക്ഷേപിച്ച് ഒൻപതാമത്തെ മിനിറ്റിലാണ് സമുദ്രോപരിതലത്തിൽ എത്തുക.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം, ടെസ്റ്റ് വെഹിക്കിൾ അ ബോർട്ട് മിഷൻ നാളെ രാവിലെ 8 മണിക്ക് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് പരീക്ഷണ വാഹനം ഉയർന്നുപൊങി, 62 മത്തെ സെക്കൻഡിൽ 11.9 കിലോമീറ്റർ ദൂരത്തിൽ വച്ച് ടെസ്റ്റ് വെഹിക്കിൾ എസ്കേപ്പ് സിസ്റ്റവുമായി വേർപെടും. പിന്നീട് 30 സെക്കൻഡ് കൊണ്ട് അഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്കേപ്പ് സിസ്റ്റം വേർപെടുത്തും.

ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ടെസ്റ്റ് വെഹിക്കൽ പതിക്കും. ക്രൂ എസ്കേപ്പ് സിസ്റ്റം 14 കിലോമീറ്റർ അകലെയും നിർണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂൾ പാരചുറ്റകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേന സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം.

ബഹിരാകാശ യാത്രാമധ്യേ, യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം, വിക്ഷേപണനത്തിനും പരീക്ഷണങ്ങൾക്കുമുള്ള എല്ലാം ഒരുക്കങ്ങളും ശ്രീഹരിക്കോട്ടയിൽ നടന്നു. നിർണായകമായ ടെസ്റ്റ് വെഹിക്കിൾ അബോട്ട് മിഷൻ ശേഷം, വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ ഇനിയും തുടരും. 2025ൽ ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗൻയാൻ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.



TAGS :

Next Story