പ്രവാചക നിന്ദ: നുപൂർ ശർമക്ക് പിന്തുണയുമായി ഗൗതം ഗംഭീർ
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ വിവാദ പരാമർശം നടത്തിയത്. അറബ് രാജ്യങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നതോടെ നുപൂർ ശർമയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ന്യൂഡൽഹി: പ്രവാചക നിന്ദയിൽ ബിജെപി ദേശീയ വക്താവ് നുപൂർ ശർമക്ക് പിന്തുണയുമായി മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. വിവാദ പ്രസ്താവനയെ തുടർന്ന് നുപൂറിനെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം നടന്നിരുന്നു. 'ലെറ്റ്അസ്‌ടോളറേറ്റ്ഇൻഡോളറൻസ്' എന്ന ഹാഷ്ടാഗിലാണ് ഗംഭീർ പിന്തുണയുമായെത്തിയത്.
വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ രാജ്യത്ത് നടക്കുന്ന വധഭീഷണികൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ മതേതര ലിബറുകളുടെ നിശബ്ദത കാതടപ്പിക്കുന്നതാണ് എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
Silence of so called 'secular liberals' on the sickening display of hatred & death threats throughout the country against a woman who has apologised is surely DEAFENING! #LetsTolerateIntolerance
— Gautam Gambhir (@GautamGambhir) June 12, 2022
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് നുപൂർ ശർമ വിവാദ പരാമർശം നടത്തിയത്. അറബ് രാജ്യങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നതോടെ നുപൂർ ശർമയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. നേരത്തെ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറും ബോളിവുഡ് നടി കങ്കണ റണാവട്ടും നുപൂറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16