'ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങൾ ബാധകമാക്കണം'; രാഹുലിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ജർമ്മനി
'വിധിക്കെതിരായി അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിക്കുള്ളതെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്'
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാ എംപിയായി അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിച്ച് ജർമ്മനി. വിധിയും അയോഗ്യനാക്കിയതും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതായി ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന മൗലിക ജനാധിപത്യ തത്വങ്ങളുടെ മാനദണ്ഡങ്ങൾ ബാധകമാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിധിക്കെതിരായി അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിക്കുള്ളതെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തിന്റെ അധികാരം സസ്‌പെൻഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോൾ വ്യക്തമാകും,'' വക്താവ് പറഞ്ഞു.
Also Read:മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കൊടുക്കുമെന്ന് ലളിത് മോദി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവത്തില്‍ യു.എസ് പ്രതികരിച്ചതിന് പിന്നാലെയാണ് ജര്‍മ്മനിയുടെയും പ്രതികരണം. കഴിഞ്ഞദിവസമാണ് യു.എസ് പ്രതികരിച്ചത്. രാഹുൽ ഗാന്ധിക്കെതിരായ നിയമനടപടികൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവ് വേദാന്ത് പട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണകൂടത്തോട് അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും അടക്കമുള്ള ജനാധിപത്യതത്വങ്ങളുടെ പ്രാധാന്യം ഉർത്തിക്കാട്ടുമെന്നും അദ്ദേഹം അറിയിച്ചു.
Also Read:'മാപ്പ് പറഞ്ഞതിന് തെളിവുണ്ടോ?': രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സവർക്കറുടെ പൗത്രൻ
2019ലെ മാനനഷ്ടക്കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ, അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
Adjust Story Font
16