ഗുലാം നബി ആസാദ് സെപ്തംബര്‍ അഞ്ചിന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും
മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ഗുലാം നബി ആസാദിനെ സന്ദർശിച്ചു.
പുതിയ പാർട്ടി രൂപീകരണ ചർച്ചകൾ തുടർന്ന് ഗുലാം നബി ആസാദ് . മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ഗുലാം നബി ആസാദിനെ സന്ദർശിച്ചു.
കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിനെ ഡൽഹിയിലെ വസതിയിൽ ആദ്യം കണ്ടത് കശ്മീരിലെ കോൺഗ്രസ് നേതാക്കളായിരുന്നു. കണ്ടിറങ്ങിയ ശേഷം അവരും കോൺഗ്രസിനോട് വിടപറയുകയാണെന്നു അറിയിച്ചു. ഗുലാം നബി ആസാദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച 8 എംഎൽഎമാരിൽ 3 പേര്‍ മുൻ മന്ത്രിമാർ കൂടിയായിരുന്നു. മതേതരത്വം ഉയർത്തി പിടിക്കുന്ന പാർട്ടിയാണ് രൂപീകരിക്കുന്നതെന്ന് അനുയായികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഗുലാം നബി ആസാദ് മൗനത്തിലാണ്. സെപ്തംബര്‍ അഞ്ചാം തിയ്യതി കശ്മീരിൽ വിളിച്ചു ചേർക്കുന്ന റാലിയിൽ പാർട്ടി പ്രഖ്യാപിച്ചേക്കും.
വിമത നേതാവ് ആനന്ദ് ശർമ ഇന്നലെ ഗുലാം നബിയെ സന്ദർശിച്ചു. ഗുലാം നബി രൂപീകരിക്കുന്ന പാർട്ടിയോട് ചേർന്ന് നിൽക്കാൻ ഇന്നലെ കശ്മീരിൽ ചേർന്ന ബിജെപി യോഗം തീരുമാനിച്ചു. രണ്ടു മാസത്തിനുള്ളിൽ നടക്കുമെന്ന് കരുതുന്ന ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് അനുകൂലമാക്കാമെന്നു ബി.ജെ.പി കണക്കുകൂട്ടുന്നു. ബി.ജെ.പിയെ കുറ്റപ്പെടുത്താൻ ഗുലാം നബി തയ്യാറായിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
Adjust Story Font
16