Quantcast

സുഹൃത്തിന്‍റെ ഫ്‌ളാറ്റിൽ പാർട്ടിക്കിടെ 23കാരി വെടിയേറ്റു മരിച്ചു

ലഖ്‌നൗവിലെ ബി.ബി.ഡി യൂനിവേഴ്‌സിറ്റിയിൽ ബി.കോം വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നിഷ്ത തൃപാഠി

MediaOne Logo

Web Desk

  • Published:

    21 Sept 2023 3:49 PM IST

23-year-old student shot dead during party at friend
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ യുവതി വെടിയേറ്റു മരിച്ചു. ഇന്നു പുലർച്ചെ ലഖ്‌നൗവിലെ ദയാൽ റെസിഡൻസിയിലാണ് സംഭവം. നഗരത്തിലെ ബി.ബി.ഡി യൂനിവേഴ്‌സിറ്റിയിൽ ബി.കോം വിദ്യാർത്ഥിയായ നിഷ്ത തൃപാഠിയാണ്(23) പാർട്ടിക്കിടെ വെടിയേറ്റു മരിച്ചത്.

സുഹൃത്ത് ആദിത്യ പഥകിന്റെ ഫ്‌ളാറ്റിൽ പാർട്ടിക്കെത്തിയതായിരുന്നു യുവതി. ഇതിനിടെയാണു വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അബദ്ധത്തിൽ വെടിയേറ്റു മരിച്ചതാണോ, അതോ പെൺകുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. ഫ്‌ളാറ്റിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇന്നു പുലർച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി ആരംഭിച്ച പാർട്ടിയിൽ നിരവധി പേർ പങ്കെടുത്തിരുന്നതായാണു വിവരം. വെടിയേറ്റ ഉടൻ നിഷ്തയെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഫ്‌ളാറ്റിൽ താമസക്കാരനുമായ ആദിത്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Summary: 23-year-old BBD University student shot dead during party at friend's flat in Lucknow

TAGS :

Next Story