Quantcast

മുൻ ഗോവ മുഖ്യമന്ത്രി കോൺഗ്രസ് വിട്ടു; തൃണമൂലിലേക്കെന്ന് സൂചന

MediaOne Logo

Web Desk

  • Updated:

    2021-09-28 07:07:49.0

Published:

28 Sep 2021 6:59 AM GMT

മുൻ ഗോവ മുഖ്യമന്ത്രി കോൺഗ്രസ് വിട്ടു; തൃണമൂലിലേക്കെന്ന് സൂചന
X

മുൻ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ എം.എൽ.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു. കോൺഗ്രസ് കുടുംബം ഛിന്നഭിന്നമായിരിക്കുകയാണെന്ന് കോൺഗ്രസ് വിട്ടുകൊണ്ട് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. " മമത കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ്, ശരദ് പവാർ കോൺഗ്രസ് എന്നിവയാണ് ഒരു വശത്ത്. കോൺഗ്രസ് വിഭജിക്കപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് ദുർബലമാണ് " - ലൂസിഞ്ഞോ ഫലേറൊ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ തകർച്ച തടയാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് രാജിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിൽ അദ്ദേഹം തുറന്നടിച്ചു. പാർട്ടിയുടെ സംസ്ഥാന ഘടകത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് കത്തിലുള്ളത്.

" 13 എം.എൽ.എ മാരെ നഷ്ടപെടുത്തിയതിന് ഇതുവരെ ആർക്കെതിരെയും നടപടിയുണ്ടായിട്ടില്ല. പാർട്ടിയുടെ തകർച്ച തടയാൻ കഴിയുമെന്ന പ്രതീക്ഷ എനിക്കില്ല. ഈ രാജ്യത്തെ രാഷ്ട്രീയത്തെ ഒരുമയോടെയും ഐക്യത്തോടെയും കൊണ്ടുപോകാൻ നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് കോൺഗ്രസ്. " ഫലേറൊ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിയെ നേരിടണമെങ്കിൽ കോൺഗ്രസിന്റെ മുറിഞ്ഞു പോയ എല്ലാ ഭാഗങ്ങളും ഒന്നിച്ച് ചേർക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് വിട്ട ലൂസിഞ്ഞോ ഫലേറൊ തൃണമൂൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. " ഞാൻ മമത ബാനർജിയെ പിന്തുണക്കും, കാരണം അവർ വിജയിച്ചവരാണ്. ഈ രാജ്യത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ കഴിയുന്ന സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണവർ" - ലൂസിഞ്ഞോ ഫലേറൊ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെ നേരിടാൻ കഴിവുള്ള ഏക നേതാവും മമതയാണെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story