Quantcast

മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആയുധങ്ങൾ വാങ്ങാം; പ്രതിരോധ സേനക്ക് അനുമതി

MediaOne Logo

Web Desk

  • Published:

    23 Aug 2022 3:14 AM GMT

മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആയുധങ്ങൾ വാങ്ങാം; പ്രതിരോധ സേനക്ക് അനുമതി
X

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ സേനക്ക് അനുമതി നൽകി സർക്കാർ. തിങ്കളാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനം. മെയ്ക്ക് ഇൻ ഇന്ത്യ വഴി മാത്രമേ സേനക്ക് ആയുധങ്ങൾ വാങ്ങാൻ സാധിക്കൂ എന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ഇങ്ങനെ വാങ്ങുന്ന ആയുധങ്ങൾ മൂന്ന് മാസത്തിനുള്ളിലോ ഒരു വർഷത്തിനുള്ളിലോ സേനക്ക് ലഭിക്കും. അതേസമയം, പുതിയ ആയുധങ്ങൾ വാങ്ങാൻ സായുധ സേനകൾ അവരുടെ സ്വന്തം ബജറ്റ് വിഹിതത്തിൽ നിന്ന് പണം ചെലവഴിക്കേണ്ടതുണ്ടെന്നും ഈ ഇടപാടുകൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

പുതിയ പദ്ധതിയുടെ ഭാഗമായി വ്യോമസേനക്കും സൈന്യത്തിനും 'ഹെറോൺ' ആളില്ലാ വിമാനങ്ങൾ ലഭിച്ചു. ഇത് ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ലഡാക്കിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുകയാണ്. ദീർഘദൂരങ്ങളിൽ നിന്ന് കരയിലെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്ന മിസൈലുകളും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ബങ്കറുകൾ പോലെയുള്ള കഠിനമായ ഭൂതല ലക്ഷ്യങ്ങളെ ദൂരെ നിന്ന് ആക്രമിക്കാൻ കഴിയുന്ന ഹാമർ മിസൈലുകൾ ഘടിപ്പിച്ചതോടെ റാഫേൽ യുദ്ധവിമാനങ്ങൾക്കും ഉത്തേജനം ലഭിച്ചിരിക്കുകയാണ്.

TAGS :

Next Story