Quantcast

കോവിഡ് നിയമം ലംഘിച്ച് നായയുടെ ജന്മദിനത്തിൽ ഗംഭീര പാർട്ടി; മൂന്നു പേർ അറസ്റ്റിൽ

അഹമ്മദാബാദ് നഗരത്തിൽ മാത്രം 2281 പേർക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്. ആകെ 8700 ആക്ടീവ് കേസുകളുമുണ്ട്

MediaOne Logo

Web Desk

  • Published:

    8 Jan 2022 4:05 PM GMT

കോവിഡ് നിയമം ലംഘിച്ച് നായയുടെ ജന്മദിനത്തിൽ ഗംഭീര പാർട്ടി; മൂന്നു പേർ അറസ്റ്റിൽ
X

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വളർത്തു നായയുടെ ജന്മദിനം ഗംഭീര പാർട്ടി നടത്തി ആഘോഷിച്ച മൂന്നു പേർ ഗുജറാത്തിൽ പിടിയിൽ. രണ്ടു സഹോദരന്മാരടക്കം മൂന്നു പേരാണ് പകർച്ചവ്യാധി നിയമപ്രകാരം അഹമ്മദാബാദിൽ പിടിയിലായത്. കൃഷ്ണനഗറിൽ താമസിക്കുന്ന ചിരാഗ് പട്ടേൽ, സഹോദരൻ ഊർവിഷ് പട്ടേൽ നായയുടെ ജന്മദിനത്തിൽ ഗംഭീര പാർട്ടി സംഘടിപ്പിക്കുകയായിരുന്നു.

ഇന്ത്യൻ സ്പിറ്റ്‌സ് ഇനത്തിൽപ്പെട്ട നായയുടെ ജന്മദിനം ആഘോഷിച്ച സംഭവത്തിൽ സുഹൃത്ത് ദിവ്യേഷ് മെഹാരിയയും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവർക്ക് പുറമേ നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പ്രശസ്ത നാടോടി ഗായകൻ ചടങ്ങിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. നിക്കോൾ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ വെള്ളിയാഴ്ച 5396 പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. അഹമ്മദാബാദ് നഗരത്തിൽ മാത്രം 2281 പേർക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്. നഗരത്തിൽ ആകെ 8700 ആക്ടീവ് കേസുകളുമുണ്ട്.

Grand party on dog's birthday in violation of Covid protocol; Three arrested

TAGS :

Next Story