Quantcast

ശ്രീനഗറിൽ ഞായറാഴ്ച മാർക്കറ്റിന് സമീപം ഗ്രനേഡ് ആക്രമണം;12 പേർക്ക് പരിക്ക്

ശ്രീനഗറിലെ പ്രധാന പ്രദേശങ്ങൾ ആക്രമണത്തിന്റെ നിഴലിലായതോടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

MediaOne Logo

Web Desk

  • Published:

    3 Nov 2024 9:53 AM GMT

ശ്രീനഗറിൽ ഞായറാഴ്ച മാർക്കറ്റിന് സമീപം ഗ്രനേഡ് ആക്രമണം;12 പേർക്ക് പരിക്ക്
X

ശ്രീനഗർ: ജമ്മു കശ്മീർ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. ലാൽ ചൗക്കിലെ ഞായറാഴ്ച ചന്ത കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എത്ര ഗ്രനേഡാണ് പൊട്ടിയതെന്നോ ആരാണ് പിന്നിലെന്നോ നിലവിൽ തെളിവുകളൊന്നും ലഭ്യമായിട്ടില്ല, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തുവന്നിട്ടുമില്ല. ഞായറാഴ്ചയായതിനാൽ വൻ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.

മുമ്പ് ഇടയ്ക്കിടെ നടന്നിരുന്ന ആക്രമണം ദിനംപ്രതിയായത് പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ആക്രമണത്തിന്റെ നിഴലിലാണ്.

തിങ്കളാഴ്ച നടന്ന അഖ്നൂരിൽ ആക്രമണത്തിൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും വധിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ വധിക്കാനായത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരിലുണ്ടാകുന്ന ആറാമത്തെ ഭീകരാക്രമണമാണ് ഇന്നത്തേത്.

മൂന്ന് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നു. തുടർന്ന് ശക്തമായ തിരച്ചിൽ നടത്തിയ ശേഷമാണ് മൂന്ന് ഭീകരരെയും വധിച്ചതെന്ന് സൈനികർ അറിയിച്ചു.

TAGS :

Next Story