Quantcast

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഗുജറാത്ത് സ്വദേശി കശ്മീരിൽ അറസ്റ്റിൽ

ഗുജറാത്തുകാരനായ കിരൺ പട്ടേലിനെയാണ് മാർച്ച് മൂന്നിന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    17 March 2023 11:16 AM GMT

Gujarat man arrested for allegedly posing as a PMO official
X

Kiran J Patel

ശ്രീനഗർ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വ്യക്തി ജമ്മു കശ്മീരിൽ അറസ്റ്റിലായി. ഗുജറാത്തുകാരനായ കിരൺ പട്ടേലിനെയാണ് മാർച്ച് മൂന്നിന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ ഡയരക്ടറാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ശ്രീനഗറിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡോ. കിരൺ ജെ പട്ടേൽ എന്ന പേരിൽ ഇയാൾ വെരിഫെയ്ഡ് ട്വിറ്റർ അക്കൗണ്ട് ഉണ്ട്. ബി.ജെ.പി ഗുജറാത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ്‌സിംഹ വഗേല അടക്കമുള്ളവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.



സായുധസേനയുടെ അകമ്പടിയോടെ ശ്രീനഗറിലെ മനോഹരമായ സ്ഥലങ്ങളിൽ ഇയാൾ നിൽക്കുന്ന വീഡിയോ ട്വിറ്ററിലുണ്ട്. ലാൽചൗക്കിലെ ക്ലോക്ക് ടവറിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയുമുണ്ട്.

പി.എച്ച്.ഡി അടക്കം ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ടെന്നാണ് പട്ടേൽ ട്വിറ്റർ പ്രൊഫൈലിൽ അവകാശപ്പെടുന്നത്. വെർജീനിയയിലെ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിൽനിന്ന് പി.എച്ച്.ഡി ബിരുദം, ഐ.ഐ.എം ട്രിച്ചിയിൽനിന്ന് എം.ബി.എ, കമ്പ്യൂട്ടർ സയൻസിൽ എം.ടെക്, കമ്പ്യൂട്ടൽ എഞ്ചിനീയറിങ്ങിൽ ബി.ഇ തുടങ്ങിയ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

TAGS :

Next Story