Quantcast

'ഭാരതം ഹാപ്പി, ദീപം തെളിയിച്ച് ആഘോഷിക്കണം': ഗ്യാന്‍വാപി വിധിക്കു പിന്നാലെ നൃത്തം ചെയ്ത് ഹരജിക്കാരി

ഹിന്ദു സഹോദരീ സഹോദരന്മാര്‍ ഇന്ന് ദീപം തെളിയിച്ച് ആഘോഷിക്കണമെന്ന് ഹരജിക്കാരി മഞ്ജു വ്യാസ്

MediaOne Logo

Web Desk

  • Published:

    12 Sep 2022 10:36 AM GMT

ഭാരതം ഹാപ്പി, ദീപം തെളിയിച്ച് ആഘോഷിക്കണം: ഗ്യാന്‍വാപി വിധിക്കു പിന്നാലെ നൃത്തം ചെയ്ത് ഹരജിക്കാരി
X

ഗ്യാൻവാപി കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹരജി നിലനിൽക്കുമെന്ന വാരാണസി ജില്ലാ കോടതി വിധിക്ക് പിന്നാലെ നൃത്തം ചെയ്ത് ഹരജിക്കാരി. ഹിന്ദു സഹോദരീ സഹോദരന്മാര്‍ ഇന്ന് ദീപം തെളിയിച്ച് ആഘോഷിക്കണമെന്ന് ഹരജിക്കാരി മഞ്ജു വ്യാസ് പ്രതികരിച്ചു-

"ഭാരതം ഇന്ന് സന്തോഷിക്കുന്നു. എന്‍റെ ഹിന്ദു സഹോദരങ്ങളും സഹോദരിമാരും ആഘോഷിക്കാൻ ദീപം തെളിയിക്കണം".

ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ നിത്യാരാധന നടത്താന്‍ അനുവാദം തേടിയാണ് അഞ്ച് സ്ത്രീകള്‍ ഹരജി നല്‍കിയത്. ഹരജി നിലനിൽക്കില്ലെന്ന പള്ളി കമ്മിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹരജിയിലെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം. ഹരജിയിലെ തുടര്‍വാദം ഈ മാസം 22ന് തുടങ്ങും.

മഞ്ജു വ്യാസിനു പുറമെ ല​ക്ഷ്മി ദേ​വി, സീ​ത സാ​ഹു, രാ​ഖി സി​ങ്, രേ​ഖ പഥ​ക് എ​ന്നിവരാണ് ഹരജി നല്‍കിയത്. പ​ള്ളിയുടെ പുറംഭിത്തിയില്‍ പൂ​ജ ന​ടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സി​വി​ൽ കോ​ട​തിയി​ൽ ഹ​ര​ജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ.കെ വിശ്വേശ വിധി പറഞ്ഞത്. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കി.

കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ലാ കോടതിയിലേക്ക് സുപ്രിംകോടതിയാണ് കേസ് മാറ്റിയത്. വിഷയത്തിന്റെ സങ്കീർണത കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹരജിയുടെ അടിസ്ഥാനത്തിൽ ഗ്യാൻ​വാ​പി പള്ളിയുടെ ചിത്രീകരണം നടത്താൻ വാരാണസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിലെ ചിത്രീകരണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വാരാണസി കോടതിയിൽ സമർപ്പിച്ചിരുന്നു. ഹരജിയില്‍ വിശദമായ വാദം ഈ മാസം 22ന് തുടങ്ങും.



TAGS :

Next Story