ബുള്‍ഡോസറുകള്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്; മാര്‍ച്ച് 10ന് ശേഷം ഇറക്കുമെന്ന് യോഗി ആദിത്യനാഥ്
ക്രിമിനലുകള്‍ക്കെതിരായ നടപടികള്‍ പുനരാംഭിക്കുമെന്നാണ് യോഗി സൂചിപ്പിച്ചത്
സംസ്ഥാനത്തെ എല്ലാ ബുള്‍ഡോസറുകളും അറ്റകുറ്റപ്പണികള്‍ക്കായി അയച്ചിട്ടുണ്ടെന്നും മാര്‍ച്ച് 10ന് ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകള്‍ക്കെതിരായ നടപടികള്‍ പുനരാംഭിക്കുമെന്നാണ് യോഗി സൂചിപ്പിച്ചത്. മാര്‍ച്ച് 10നാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
യു.പി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ക്രിമിനലുകളുടെ അനധികൃത സ്വത്തുക്കള്‍ ഇടിച്ചു തകര്‍ക്കാനാണ് യു.പി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് എന്നോട് ചോദിച്ചത്. കുറച്ചുകാലത്തേക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ബുള്‍ഡോസറുകള്‍ വിശ്രമിത്തിലാണെന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ നാലര വര്‍ഷമായി മാളത്തില്‍ ഒളിച്ചിരുന്ന പലരും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പുറത്തുവന്നിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഇങ്ങനെ പുറത്തുവന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് പത്തിനുശേഷം ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇവരുടെ മുരള്‍ച്ച അവസാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
#WATCH | I have come here to assure you that I have send the bulldozer for repair. 10 March ke baad jab ye fir se chalna prarambh hoga to jin logo me abhi jyada garmi nikal rahi hai, ye garmi 10 March ke baad apne aap shant ho jayegi: UP CM Yogi Adityanath in Karhal, Mainpuri pic.twitter.com/hvjcQsKbeE
— ANI UP/Uttarakhand (@ANINewsUP) February 18, 2022
Adjust Story Font
16