പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ:ഫീസ് ഉയർത്തിയ വിജ്ഞാപനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കർണാടക ലോറി ഡ്രൈവേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്
ബംഗളൂരു: പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഉയർത്തിയ കേന്ദ്ര വിജ്ഞാപനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയത്തിനു നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.
കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കർണാടക ലോറി ഡ്രൈവേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. നേരത്തെ കേന്ദ്രം സമാനമായ വിജ്ഞാപനം ഇറക്കിയെങ്കിലും 2017ൽ ഹൈക്കോടതി അത് റദ്ദാക്കിയതാണെന്ന് ഹർജിയിൽ പറയുന്നു.
പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് 600 രൂപയിൽനിന്ന് 5000 രൂപയായാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. ബൈക്കുകളുടെ ഫീസ് 300ൽ നിന്ന് 1000 രൂപയാക്കി.
ബസ്സുകളുടെയും ട്രക്കുകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് 1500ൽ നിന്ന് 12,500 ആയാണ് വർധിപ്പിച്ചത്. വാണിജ്യ വാഹനങ്ങൾക്ക് ഓരോ വർഷവും ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്.
Adjust Story Font
16