കർണാടകയിൽ 120 സീറ്റുകൾ നേടി ജെ.ഡി.എസ് അധികാരത്തിലെത്തുമെന്ന് എച്ച്.ഡി കുമാരസ്വാമി
മമതാ ബാനർജിയും ചന്ദ്രശേഖര റാവുവും ജെ.ഡി.എസിന് ധാർമിക പിന്തുണ നൽകുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.
HD Kumaraswamy
ബംഗളൂരു: കർണാടകയിൽ 120 സീറ്റുകൾ നേടി ജെ.ഡി.എസ് അധികാരത്തിലെത്തുമെന്ന് എച്ച്.ഡി കുമാരസ്വാമി. മമതാ ബാനർജിയും ചന്ദ്രശേഖര റാവുവും ധാർമിക പിന്തുണ നൽകുകയാണ്. എ.ഐ.എം.ഐ.എം-ജെ.ഡി.എസ് സഖ്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തിങ്കളാഴ്ചയോടെ സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകുമെന്നും കുമാരസ്വാമി പറഞ്ഞു.
Also Read:സ്ഥാനാർത്ഥി പട്ടിക പൂർത്തിയായില്ല; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വൈകും
മെയ് 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ജെ.ഡി.എസും നിർണായക ശക്തിയാണ്. കഴിഞ്ഞ തവണ ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് എം.എൽ.എമാരുടെ കൂറുമാറ്റത്തിലൂടെ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു.
Also Read:'കിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണം'; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി ജെ.ഡി.എസ്
Adjust Story Font
16