Quantcast

'കുടുംബത്തിന്റെ മാനം കാക്കണം, ഇന്ത്യയിലേക്ക് മടങ്ങി വരൂ'; പ്രജ്വലിനോട് അഭ്യർഥനയുമായി കുമാരസ്വാമി

ഏപ്രിൽ 27നാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നുകളഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-05-21 11:15:28.0

Published:

21 May 2024 8:30 AM GMT

HD Kumaraswamy, Prajwal Revanna, sex video case,Prajwal Revanna sex video case, JDS,latest national news,പ്രജ്വല്‍ രേവണ്ണ,എച്ച്.ഡി കുമാരസ്വാമി,ഹാസന്‍,
X

ബെംഗളൂരു: ലൈംഗികാരോപണക്കേസിൽ രാജ്യം വിട്ട എൻ.ഡി.എ സ്ഥാനാർഥിയും അന്തരവനുമായ പ്രജ്വൽ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങാനാവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ലൈംഗികാരോപണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കണമെന്ന് പ്രജ്വലിനോട് കുമാരസ്വാമി ആവശ്യപ്പെട്ടു.

'ഇന്ത്യയിലേക്ക് തിരിച്ചുവരണം,തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് ഭയപ്പെടണം, അന്വേഷണവുമായി സഹകരിക്കൂ..ഈ സാഹചര്യത്തെ അഭിമുഖീകരണം..നമ്മുടെ കുടുംബത്തിന്റെ അന്തസ്സും അഭിമാനവും രക്ഷിക്കണം...' കുമാരസ്വാമി ആവശ്യപ്പെട്ടു.

ജെഡി(എസ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡിയുടെ ചെറുമകനാണ് പ്രജ്വൽ. ലൈംഗികാരോപണത്തിന് പിന്നാലെ ഏപ്രിൽ 27നാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നുകളഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിലാണ് പ്രജ്വലുമായി ബന്ധപ്പെട്ട വീഡിയോകളടങ്ങളിയ പെൻഡ്രൈവുകൾ പ്രചരിച്ചത്.

ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയായ പ്രജ്വലിനെ കണ്ടെത്താനായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലൈംഗികപീഡന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു.

പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം​ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.

TAGS :

Next Story