ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം;ഹിമാചൽപ്രദേശിൽ മാത്രം 31 മരണം
കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനയിൽ രേഖപ്പെടുത്തിയത്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽപ്രദേശിൽ 31 പേർക്കാണ് ജീവൻ നഷ്ടമായത്. നാല് സംസ്ഥാനങ്ങളിലായി എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ അപകട നിലയിലെത്തിയ യമുന നദിക്കരയിൽ ജാഗ്രതാനിർദേശം നൽകി.
കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനയിൽ രേഖപ്പെടുത്തിയത്. ഹിമാചൽപ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാൽ ഡൽഹിയിൽ നിന്ന് അംബാലയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി. പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ സ്കൂളുകൾ 13 വരെ അടച്ചിടാൻ തീരുമാനിച്ചു.
Next Story
Adjust Story Font
16