Quantcast

മിസോറാമിൽ എൽ.പി.ജി സിലിണ്ടറിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടി

ഒഴിഞ്ഞ എൽ.പി.ജി സിലിണ്ടറിന്റെ പിൻഭാഗം തുരന്നുമാറ്റി അതിൽ സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ കടത്തിയത്.

MediaOne Logo

Web Desk

  • Published:

    23 Jan 2023 6:22 AM GMT

മിസോറാമിൽ എൽ.പി.ജി സിലിണ്ടറിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടി
X

മിസോറാമിൽ എൽ.പി.ജി സിലിണ്ടറിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 3.4 കോടിയുടെ ഹെറോയിൻ പിടികൂടി. ഒഴിഞ്ഞ എൽ.പി.ജി സിലിണ്ടറിന്റെ പിൻഭാഗം തുരന്നുമാറ്റി അതിൽ സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ കടത്തിയത്.

മിസോറാം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ട്രക്കിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത്. 50 സോപ്പ് പെട്ടികളിലായി 625 ഗ്രാം ഹെറോയിനാണ് കടത്താൻ ശ്രമിച്ചത്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story