280 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയിൽ
ഒന്‍പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
അഹമ്മദാബാദ്: 280 കോടിയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ. ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്. ഒന്‍പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് വന്‍ലഹരിമരുന്ന് വേട്ട നടത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. പാക് ബോട്ട് 'അൽ ഹജ്' ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കുമ്പോഴാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിനായി ബോട്ട് കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തേക്ക് കൊണ്ടുവന്നെന്നും ഇവരെ വിശദമായി ചോദ്യംചെയ്യുമെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
Summary- The Indian Coast Guard and the Gujarat Anti-Terrorist Squad have apprehended a Pakistani boat with nine crew members on board in the Arabian Sea near the state coast and seized heroin worth Rs 280 crore from the vessel, a defence spokesperson said
Adjust Story Font
16