അൽ ജസീറ നിർമിച്ച ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശന വിലക്ക്
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാലവിധി
ന്യൂഡല്‍ഹി: അൽജസീറ നിർമിച്ച ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശന വിലക്ക്. അലഹബാദ് ഹൈക്കോടതിയാണ് പ്രദർശനാനുമതി നിഷേധിച്ചത്. വർഗീയ ചേരിതിരിവ് വ്യക്തമാക്കുന്ന 'ഇന്ത്യ..ഹു ലിറ്റ് ദി ഫുസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തടഞ്ഞത്.
സുധീർകുമാർ എന്നയാൾ നൽകിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതി നടപടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാലവിധി. പരിശോധിച്ച് നിലപാട് സ്വീകരിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി.ബിബിസി ഡോക്യുമെന്ററി ഗുജറാത്തിലെ പ്രശ്‌നങ്ങളാണ് വ്യക്തമാക്കിയെങ്കിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഭയത്തിന്റെ അന്തരീക്ഷമാണ് അൽ ജസീറ ഡോക്യുമെന്ററിയിൽ ദൃശ്യവൽക്കരിച്ചത്.
Next Story
Adjust Story Font
16