ഹിജാബ് വിവാദം;ഒ.ഐ.സിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രാലയം
ക്യാംപസുകളിൽ ഹിജാബ് വിലക്കിയ നടപടി ഗുരുതരമാണെന്നും വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു
കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.ഒ.ഐ.സിയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പരാമർശങ്ങളാണ്. ഇന്ത്യയിൽ നടക്കുന്ന പ്രശ്‌നങ്ങൾ ഭരണഘടനാ സ്ഥാപനങ്ങൾ പരിഹരിക്കും. ഒ.ഐ.സിയുടെ വർഗീയ അജണ്ട അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിതം ബഗച്ചി പറഞ്ഞു.
ക്യാംപസുകളിൽ ഹിജാബ് വിലക്കിയ നടപടി ഗുരുതരമാണെന്നും വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു.
മറ്റു രാജ്യങ്ങൾ ഹിജാബ് വിഷയത്തിൽ ഇടപടേണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ അരിതം ബഗച്ചി അറിയിച്ചിരുന്നു.
Next Story
Adjust Story Font
16