Quantcast

ഹിമാചൽപ്രദേശ് മേഘവിസ്ഫോടനത്തിൽ മരണം 22 ആയി

കാണാതായവർക്കായി ഉത്തരാഖണ്ഡിലും തിരച്ചില്‍ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    10 Aug 2024 1:45 AM

Published:

10 Aug 2024 1:07 AM

Himachal Pradesh cloudburst death toll rises to 22
X

ഷിംല: ഹിമാചൽപ്രദേശിലെ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 22 ആയി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകടസാധ്യതയുള്ള 128 റോഡുകൾ അടച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം അഞ്ച് ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒരാഴ്ചയായി ഹിമാചൽപ്രദേശിൽ കനത്ത മഴയാണ്. ഇതിനിടെയാണ് കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന, മാണ്ഡിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിലാണു മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരാഖണ്ഡിലും കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Summary: Himachal Pradesh cloudburst death toll rises to 22

TAGS :

Next Story